നാദാപുരം: അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാനും വിശ്വാസ കാര്യങ്ങളില്‍ കണിശത പുലര്‍ത്താനും മുസ്ലിം സമൂഹം തയ്യാറാകണമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവിച്ചു .
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ ഇരുപത്തിരണ്ടാം വാര്‍ഷിക സപ്തദിന പ്രഭാഷണം നാദാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 15 വരെ രാത്രി 7 മണി മുതല്‍ നടക്കുന്ന പ്രഭാഷണത്തിന് വിശുദ്ധ ഖുര്‍ആനിലെ അത്തഗാബുന്‍ സൂറത്താണ് പ്രമേയമാകുന്നത്. .
പ്രഭാഷണത്തില്‍ എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി പ്രാര്‍ഥന നിര്‍വ്വഹിച്ചു. സയ്യിദ് ഹുസൈന് തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ഇബ്രാഹീം സഖാഫി കുമ്മോളി, പുന്നോറത്ത് അമ്മദ് ഹാജി, വളയം മമ്മുഹാജി, ഹുസൈന് കുന്നത്ത്, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.