
ചൊക്ലി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന് നാശം. മുന്‍വശത്തെ ഡൈനിംഗ് ഹാളിന്റെ ജനലുള്‍പ്പെടെയുള്ള ചുമര്‍ പൂര്‍ണമായും
തകര്‍ന്നു. ചൊക്ലി പുളിയനമ്പ്രം ഒലിപ്പില്‍ സ്‌കൂളിന് സമീപം ഞെട്ടിപ്രത്ത് നൗഷാദിന്റെ വീടിനാണ് നാശമുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഡൈനിംഗ് ഹാളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികള്‍ മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ട് ഉടന്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
രാത്രിയിലുടനീളം പെയ്ത അതിശക്തമായ മഴയെ തുടര്‍ന്ന് മണ്‍തിട്ടയില്‍ വെള്ളം കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് കരുതുന്നത്. റവന്യൂ ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും സ്ഥലത്ത് പരിശോധന നടത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
















