
വടകര: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകരയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഗാന്ധി പ്രതിമക്ക് സമീപത്ത് നിന്ന് ആരംഭിച്ച് പുതിയ സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മാര്‍ച്ചില്‍ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
വി.കെ.അസീസ്, ശ്രേയസ് കണാരന്‍, ജസീല.എംകെ, എ.പി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.
















