
വടകര: ഒയിസ്‌കാ ദിനാചരണത്തോടനുബന്ധിച്ച് വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയിലേക്ക് വിവിധയിനം ഔഷധ സസ്യ തൈകള്‍ സംഭാവന ചെയ്തു. കുട്ടോത്ത്
കാവില്‍ റോഡിലെ ആശുപത്രിയില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഒയിസ്‌ക വടകര ചാപ്റ്റര്‍ ഔഷധ സസ്യത്തൈകള്‍ ചട്ടിയോട് കൂടി നല്‍കിയത്. പരിപാടി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി.പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക വടകര പ്രസിഡന്റ് രാജീവന്‍ കെ.പി. അധ്യക്ഷത വഹിച്ചു. വില്ലാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി.രാജന്‍, ഒയിസ്‌ക സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ ഉപദേശക സമിതി അംഗം കെ.പി.ചന്ദ്രശേഖരന്‍, ഒയിസ്‌ക സംസ്ഥാന സെക്രട്ടറി പുറന്തോടത്ത് സുകുമാരന്‍, ഔഷധ സസ്യങ്ങള്‍ സംഭാവന നല്‍കിയ കെ.വി.മുഹമ്മദ് ഗുരുക്കള്‍, പി.പി. രാജന്‍, കെ. എം ബാലകൃഷ്ണന്‍, രാമദാസ്, കരുണാകരന്‍, വിജയന്‍, ഹേമചന്ദ്രന്‍, ദേവീദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആയുര്‍വ്വേദ ആശുപത്രി ഡോക്ടര്‍ സനീഷ്. കെ സ്വാഗതവും ഒയിസ്‌ക വടകര ചാപ്റ്റര്‍ സെക്രട്ടറി രാജന്‍ കായക്ക നന്ദിയും പറഞ്ഞു.
















