വടകര: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് വടകര ഏരിയാ സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ
പ്രസിഡന്റ് രഞ്ജിത്ത് കല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നര്‍ക്കോട്ടിക്‌സ് ആന്റ് ആന്റിബയോട്ടിക്‌സ് കൈകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ഇന്റലിജന്റ്‌സ് ബ്രാഞ്ച് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ലിജീഷും ഓപ്പറേഷന്‍ തൂഫാനും കെമിസ്റ്റ് സമൂഹവും എന്ന വിഷയത്തില്‍ വടകര സിഐ ദിനേശ്.എ.വിയും ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.ടി.ജയ്ഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി ഷാജി റോഷന്‍, ആനന്ദ്, പി.എ.ഖാദര്‍, സന്തോഷ് കുമാര്‍, ബീരാന്‍ കുട്ടി, ഖലീലുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.















