വടകര: എസ്ഡിപിഐ വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ നേതൃത്വം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി എന്നിവര്‍ രക്ഷധികാരികളാണ്. എ. സി.ജലാലുദീന്‍ തലശ്ശേരി (ചെയര്മാന്), ജലീല്‍ സഖാഫി (വൈസ് ചെയര്മാന്), ഇസ്മായില്‍ കമ്മന (ജനറല്‍ കണ്‍വീനര്‍), എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, ഇബ്രാഹിം കൂത്തുപറമ്പ്, നാസര്‍ നാദാപുരം, ഷംസീര്‍ ചോമ്പാല, ശറഫുദീന് വടകര, സമീറ തലശ്ശേരി, ഹമീദ് എടവരാട്, വി കുഞ്ഞമ്മദ്, അഡ്വ ഇ കെ മുഹമ്മദലി, മുഹമ്മദലി കൂത്തുപറമ്പ്, റംഷീന ജലീല്‍ എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി പി ജമീല വയനാട്, മുസ്തഫ പാലേരി (സംസ്ഥാന സമിതി അംഗം), ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവര്‍ സംസാരിച്ചു.