മുയിപ്പോത്ത്: എന്‍ജിഒ അസോസിയേഷന്‍ നേതാവും ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയുമായിരുന്ന ബാലന്‍ മാണിക്കോത്തിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം
ആവളയില്‍ നടന്നു. കെഎസ്എസ്പിഎ ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ.സുരേന്ദ്രന്‍, വി.കണാരന്‍, ടി.പി.നാരായണന്‍, പിലാക്കാട്ട് ശങ്കരന്‍, വിജയന്‍ ആവള, ഇ.പ്രദീപ് കുമാര്‍, നാറോത്ത് കുഞ്ഞിരാമന്‍ നായര്‍, പി.പി.ഗോപാലന്‍, നിരയില്‍ ബാബു, സി.കെ.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.















