വട്ടോളി: നരിപ്പറ്റ പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയില്‍ നരിപ്പറ്റ യുപി സ്കൂള്‍ ഒന്നാം സ്ഥാനവും ചീക്കോന്ന് എംഎല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും തിനൂര് ജിഎസ്ടിഎസ് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി സമ്മാനദാനം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷാജു ടോംപ്ലാക്കല് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് ചെയര്മാന് വി.നാണു, ജനറല്‍ കണ്‍വീനര്‍ വി.പി.പ്രദീപ് കുമാര്‍, ചീക്കോന്ന് യുപി സ്കൂള്‍ എച്ച്എം കെ.എം.ബീന, തിനൂര് ജിഎല്‍.പി. എച്ച്എംടി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.