ഇരിങ്ങല്‍: കോട്ടക്കല്‍ ജലാലിയ ഹിഫ്ള് & അറബിക്ക് കോളജ് വിദ്യാര്‍ഥി മുഹസിന് പള്ളിയത്ത് (14) ഖുര്‍ആന്‍ മനഃപ്പാഠമാക്കിക്കൊണ്ട് ഹാഫിളായി. കോളജ് പ്രിന്‍സിപ്പല്‍ ഫൈസല്‍ ഉസ്താദിന്റെ ശിക്ഷണത്തിലാണ് ഈ നേട്ടം. മുഹസിന് ഹാഫിളായ ചടങ്ങില്‍ ഖത്തീബ് ജാഫര്‍ ദാരിമി, മസ്ജിദ് പ്രസിഡന്റ് എം.എ അബ്ദുള്ള ഹാജി, കോളജ് & മസ്ജിദ് ജനറല്‍ സെക്രട്ടറി സിറാജ് കാളിയാറവിട, കോളജ് പ്രസിഡന്റ് മുഹമ്മദലി ഹാജി, റഷീദ്, മൂസ തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിയത്ത് സലീം-നസീമ ദമ്പതികളുടെ മകനാണ് മുഹസിന്.