വടകര: ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെയും അമേരിക്കക്ക് പൂര്‍ണമായും അടിയറ വെക്കുന്ന ഇന്‍ഡോ യുഎസ് വ്യാപാര കരാര്‍ റദ്ദ്
ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക പ്രതിഷേധമിരമ്പി. കര്‍ഷകസംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. വടകര പഴയ സ്റ്റാന്റ് പരിസരത്ത് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.വിദോഷ് അധ്യക്ഷനായി. ആര്‍.ബാലറാം സംസാരിച്ചു. ആര്‍.കെ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് പി.പി.രഞ്ജിനി, കെ.പി.ശ്രീജിത്ത്, എം.ധനീഷ്, പി.കെ.സദാനന്ദന്‍, വി.തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി.















