
അഴിയൂര്‍: ലോകസഭാ പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കത്ത്
പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി കെ പി രവീന്ദ്രന് പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബബിത്ത് തയ്യില്‍ അധ്യക്ഷത വഹിച്ചു. പാമ്പള്ളി ബാലകൃഷ്ണന്, രാജേഷ് അഴിയൂര്‍, സോമന് കൊളരാട്, ഫിറോസ് കാളാണ്ടി, സിറാജ് മുക്കാളി, അഹമ്മദ് കല്പക, പുരുഷു രാമത്ത്, നസീര്‍ വീരോളി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് അശോകന് കളത്തില്‍, വി.വി. ലെനി, ടി.പി. പ്രേമന്, ഷെഹീര്‍ അഴിയൂര്‍, റുക്സാന ഫിറോസ്, എന്‍. സരള, വാസന്തി കെ, പ്രിയ എന്നിവര്‍ നേതൃത്വം നല്കി.
















