മുക്കാളി: ഹൈവേ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി അടച്ചിട്ട പഴയ റോഡ് ദേശീയ പാതയുടെ പണി കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധം
കനക്കുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭത്തിലേക്ക്. ഈ വഴി അടച്ചത് കാരണം മുക്കാളി ടൗണിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ സാധിക്കുന്നില്ല. ഇതോടെ മുക്കാളിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യാപാരി പ്രതിനിധിക്കും എംഎല്‍എക്കും നിര്‍മാണ കമ്പനി നല്‍കിയ ഉറപ്പ് ഉടന്‍ പാലിക്കണമെന്നും അല്ലാത്ത പക്ഷം കടകള്‍ അടച്ച് ഹൈവേ തടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി വുവസായി സമിതി മുക്കാളി യൂണിറ്റ് സെക്രട്ടറി തിലകന്‍, പ്രസിഡണ്ട് ജനീഷ് മുക്കാളി എന്നിവര്‍ മുന്നറിയിപ്പു നല്‍കി.















