
കുറ്റ്യാടി: സംസ്ഥാന പാതയില്‍ നരിക്കൂട്ടുംചാലിലെ കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ചുതകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്
തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന റീഗല്‍ ബസ് നരിക്കൂട്ടുംചാലില്‍ രാജീവ് ഗാന്ധി ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ടെത്തിയത്. വൈദ്യൂതി തൂണില്‍് ഇടിച്ച ശേഷം സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാത്തിരിപ്പു കേന്ദ്രം മുഴുവനായും തകര്‍ന്നിട്ടുണ്ട്. കുറ്റ്യാടി ഭാഗത്തേക്ക് ബസ് കാത്തിരിക്കുകയായിരുന്ന സ്ത്രീ ഉള്‍പ്പടെ മൂന്നു പേര്‍ ബസിന്റെ വരവ് കണ്ട് ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. പോലീസിന്റെയും നാട്ടുകാരുടേയും ഹോം ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ഏറെ നേരത്തെ ശ്രമ ഫലമായാണ് ഗതാഗതം നേരെയാക്കിയത്.
















