
കോട്ടപ്പള്ളി: മഹാത്മാഗാന്ധി സര്‍വകലാശാല എംഎസ്‌സി മെഡിക്കല്‍ അനാട്ടമിയില്‍ ഒന്നാം റാങ്ക് നേടിയ കോട്ടപ്പള്ളിയിലെ പി.അനയ നാടിന് അഭിമാനമായി. അഭിനന്ദനങ്ങളുമായി വിവിധ സംഘടനകള്‍ വീട്ടിലെത്തി. പുതിയോട്ടില്‍ അനൂപിന്റെയും
പ്രിയയുടെയും മകളാണ് അനയ. ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ എന്നിവര്‍ അനുമോദിച്ചു. അനയയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ വീട്ടിലെത്തി ഉപഹാരം നല്‍കി. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിശില കോരപ്പാണ്ടി ഒപ്പമുണ്ടായിരുന്നു.















