അഴിയൂര്‍: വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് അഴിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം നിര്‍മിച്ച ‘സ്നേഹാരാമം ‘ കെ കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത
വഹിച്ചു. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ മുഖ്യാതിഥിയായി. ശ്രീനാരായണ സ്കൂള്‍
മാനേജര്‍ കെ കെ ജനാര്ദ്ദനന് സ്നേഹാരാമം പഞ്ചായത്തിന് സമര്‍പിച്ചു. നവാസ് നെല്ലോളി, രഞ്ജീവ് കുറുപ്, വി ദീപ, വി കെ നിസാര്‍, സി ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പള്‍ ദിനേശ് കരുവാങ്കണ്ടി സ്വാഗതവും ഷമീന നന്ദിയും പറഞ്ഞു.