വടകര: ചോറോട് എല്‍പി സ്കൂള്‍ 120-ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി കെ ലീലക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകനും കവിയും ചിത്രകാരനുമായ ഡോ. സോമന് കടലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി കെ ലീലയെ സ്കൂള്‍ മാനേജര്‍ അബ്ദുറഹിമാന് പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപിക രജിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി കെ.സുനില്‍ ലീലക്ക് ഉപഹാരം നല്കി. സ്റ്റാഫിന്റെ ഉപഹാരം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് കണ്‍വീനര്‍ രേഷ്മ കൈമാറി. ജില്ലാ
അധ്യാപക കലോത്സവത്തില്‍ തിരുവാതിരയില്‍ ഫസ്റ്റ് എഗ്രേഡ് കരസ്ഥമാക്കിയ സുബിനയെ അനുമോദിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വാര്‍ഡ് സഭാംഗങ്ങളായ ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങില്‍ എസ്എസ്ജി ചെയര്മാന് സുകുമാരന്‍, എസ്എസ്ജി വൈസ് ചെയര്മാന് ജഗദീഷ് ബാബു, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് ടി കെ.മോഹന്‍ എന്നിവര്‍ സമ്മാനിച്ചു. കെ എം നാരായണന്, ശശി പി കെ, എംപിടിഎ പ്രസിഡന്റ് നഫ്സില സാദിഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ സുബിനാ രാജ് നന്ദി പറഞ്ഞു.