കുറ്റ്യാടി: ഊരത്ത് അണ്ടിപ്പറമ്പില്‍ നിഷാദ് (22) കല്പറ്റ പുളിയാര്മലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഊരാള് മണ്ണില്‍ നൗഷാദിന്റെയും വയനാട് തലപ്പുഴ ബുഷ്റയുടെയും മകനാണ്. നിഷാദ് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. മൈസൂരില്‍ നിന്ന് വരികയായിരുന്നു നിഷാദ്. നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ തിരഞ്ഞ് ഉടമയെ കണ്ടെത്തിയാണ് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചത്. തലയ്ക്കും ഇടുപ്പിനും സാരമായി പരിക്കേറ്റാണ് മരണം. കല്പറ്റ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തു. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ്. സഹോദരിമാര്‍: ഷെറിന് ശിഹാന, ഷഹ്സിന.