വടകര: ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദില്‍ പൂജ അനുവദിച്ചതിനെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബാബരി മസ്ജിദ് ആവര്‍ത്തിക്കാതിരിക്കാന്‍ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വടകര ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച പ്രതിഷേധറാലി എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ചോറോട് അധ്യക്ഷത വഹിച്ചു. കെ.കെ.ബഷീര്‍, പി.പി.ശറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ഉനൈസ് ഒഞ്ചിയം, നവാസ് വരിക്കോളി, സബാദ് അഴിയൂര്‍, യാസര്‍ പൂഴിത്തല, സഫീര്‍ വൈകിലശേരി, വി.കെ.റസീന, ഇര്‍ഫാന ഒഞ്ചിയം തുടങ്ങിയവര്‍ നേതൃത്വം നല്കി.