വടകര: നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഴങ്കാവ് നാലാം വാര്‍ഡ് പിലാക്കണ്ടി മുക്ക്-മുനിസിപ്പല്‍ കിണര്‍ റോഡ് നാടിനു സമര്‍പിച്ചു. ഇതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.വി.രാജന്, കെ.സരോജിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ. പ്രഭാകരന് സ്വാഗതവും കെ.പി.ചന്ദ്രന് നന്ദിയും പറഞ്ഞു.