നാദാപുരം: റിപ്പബ്ലിക് ദിന പരേഡില്‍ ബൈക്ക് റൈഡറായി പങ്കെടുത്ത് നാടിന് അഭിമാനമേകിയ സിആര്‍പിഎഫ് ജവാന് നാദാപുരം സ്വദേശിനി അഞ്ജു രവിന്ദ്രന് ഗ്രാമ പഞ്ചായത്ത് സ്വീകരണം നല്കി. ചെറിയ പ്രായത്തിലേ യൂണിഫോമിനോട് ബഹുമാനവും ഇഷ്ടവുമായിരുന്നെന്നും എന്‍സിസിയില്‍ അംഗമായതോടെ മിലിട്ടറിയില്‍ ചേരാന്‍ തീരുമാനിച്ചെന്നും സ്വീകരണത്തിനുള്ള മറുപടിയില്‍ അഞ്ജു രവീന്ദ്രന് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉപഹാരം നല്കി.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയര്മാന്മാരായ സി.കെ.നാസര്‍, ജനീദ ഫിര്‍ദൗസ്, വി.പി.കുഞ്ഞികൃഷ്ണന്, അഡ്വ.കെ.എം. രഘുനാഥ്, കെ.പി.കുമാരന്, നിസാര്‍ എടത്തില്‍, കരിമ്പില്‍ ദിവാകരന്, സി.എച്ച്.ദിനേശന്, കെ.ടി.കെ.ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു