പയ്യോളി: ബംഗളുരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നാട്ടുകാർക്ക് ഇത് വലിയ ആശ്വാസമായിരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. നടുക്കുടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, ഇ.കെ ബിജു, ഇ സൂരജ്, നിധിൻ പൂഴിയിൽ എന്നിവർ സംസാരിച്ചു. ടി എം ബാബു സ്വാഗതവും കുറുമണ്ണിൽ രവീന്ദ്രൻ നന്ദിയും പറഞ്ഞു.