നരിപ്പറ്റ: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ നിന്ന് നരിപ്പറ്റ ആർ എൻ എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എം പത്മജൻ ഏറ്റുവാങ്ങി. തൊടുപുഴയിൽ വച്ച് നടന്ന പരിപാടിയിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
മാത്യു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുൻ എം പി ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ദേശീയ സംസ്ഥാന അവാർഡ് ജേതാക്കളായ അധ്യാപകരുടെ കൂട്ടായ്മയാണ് അവാർഡീ ടീച്ചേർസ് ഫെഡറേഷൻ .