വടകര: കുറ്റ്യാടി അര്‍ബ്ബന്‍ ബാങ്ക് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കി. ബാങ്ക് നല്കിയ ഇരിപ്പിട ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഏറ്റുവാങ്ങി.
ബാങ്ക് പ്രസിഡന്റ് കെ.പി.അബ്ദുള്‍മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, മെമ്പര്‍ ഹാഷിം നമ്പാടന്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ എ.കെ.അബ്ദുറഹ്മാന്, വത്സരാജ് തളീക്കര, സി.കെ.രാമചന്ദ്രന്, ബാങ്ക് ജനറല്‍ മാനേജര്‍ വി.കെ.പ്രവീണ്‍ കുമാര്‍, അസി. മനേജര്‍ കെ.പി.അബ്ദുള്‍ റസാഖ്, ടി.സന്തോഷ്, കെ.അനൂപ്, കെ.സി.ബൈജു, ശ്രീജേഷ് ഊരത്ത്, കെ.പ്രസീന, കെ.പി.ഷീബ പി.സി.സീന എന്നിവര്‍ പ്രസംഗിച്ചു.