
വള്ളിക്കാട്: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും കമ്യൂണിസ്റ്റുമായ വള്ളിവനം വാസുവിന് നാടിന്റെ അന്ത്യാഞ്ജലി. ജീവിതത്തിന്റെ നാനാ തുറകളില്‍പെട്ടവര്‍
വള്ളിക്കാട്ടെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, ഏരിയ കമറ്റിയംഗങ്ങളായ എ.പി. വിജയന്‍, ടി.എം. രാജന്‍, ലോക്കല്‍ സെക്രട്ടറിമാരായ സി. ഡോളിഷ്, കെ. അശോകന്‍ എന്നിവര്‍ മൃതദേഹത്തില്‍ പതാക പുതപ്പിച്ചു.
വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.കെ. ശശി, വി.ടി. മുരളി, ഒഞ്ചിയം പ്രഭാകരന്‍, പി.കെ. സതീഷ്, തയ്യുള്ളതില്‍ രാജന്‍, പി.കെ. കൃഷ്ണദാസ്, അനില്‍ ആയഞ്ചേരി, ഇരിങ്ങല്‍ കൃഷ്ണന്‍,
രാജന്‍ചെറുവാട്ട്, സി.സി. രാജന്‍ തുടങ്ങിയവര്‍ ആദരാഞ്‌ലി അര്‍പിച്ചു.
സര്‍വകക്ഷി അനുശോചിച്ചു
വള്ളിവനം വാസുവിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷനായി. കെ. വാസു അനുശോചന പ്രമേയം അവതരിപ്പിച്ചു. ടിപി ബിനീഷ്, ആര്‍.ഗോപാലന്‍, പ്രഭാകരന്‍, ഷൈജു, ഷൗക്കത്ത്, കെ. അശോകന്‍, മണലില്‍ മോഹനന്‍, രാജാറാം തൈപ്പള്ളി, എ കുഞ്ഞിരാമന്‍, പ്രമോദ്, ഗോപകുമാര്‍, മിത്രന്‍, കെ പി രാജീവന്‍, വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സി. ഡോളിഷ് സ്വാഗതം പറഞ്ഞു.
















