
നാദാപുരം: നാദാപുരത്തെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ തിളങ്ങിയിരുന്ന ഡോ. ജി.പി. കുഞ്ഞാലിക്കുട്ടിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡോ. ജി പി
സ്മാരക അവാര്‍ഡിന് പയ്യോളി സ്വദേശി കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ല അര്‍ഹനായി.
നട്ടെല്ലിന് ക്ഷതമേറ്റ് 32 വര്‍ഷത്തോളമായി കിടപ്പിലായിട്ടും ആത്മവിശ്വാസത്തോടെ അഞ്ച് പുസ്തകങ്ങള്‍ രചിക്കുകയും തന്നെപ്പോലെ കിടപ്പിലായ രോഗികള്‍ക്ക് പ്രചോദനമേകുന്ന മോട്ടിവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ല.
20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ സമ്മാനിക്കും. ജൂലൈ 25 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നാദാപുരം അല്‍ഹുദ യുപി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണമെന്ന്
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.സി. ഇക്ബാല്‍ അറിയിച്ചു.
















