
വില്യാപ്പള്ളി: തിരുമനയിലെ കുറ്റിപ്പുനത്തില്‍ സുധാകരന്റെ കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്കായി വില്യാപ്പള്ളിയിലെ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ സ്വരുപിച്ച
തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. വില്യാപ്പള്ളി ടൗണില്‍ നടന്ന ചടങ്ങില്‍ കെ ടി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കീഴത്ത് സത്യന്‍, പി.കെ.പവിത്രന്‍, എന്‍.ശങ്കരന്‍, എം.ടി.കെ.മനോജന്‍, മലയില്‍ ബാലകൃ ഷ്ണന്‍, മാക്കൂട്ടത്തില്‍ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച 86,250/ (എണ്‍ത്തിയാറായിരത്തി ഇരുനൂറ്റി അമ്പത്) രൂപയാണ് കൈമാറിയത്.
















