
വടകര: നിത്യ ജീവിത മാര്‍ഗം തേടി കുടുംബം പുലര്‍ത്താന്‍ ഭിന്നശേഷിക്കാര്‍ ഉള്‍പെടെയുള്ളവര്‍ നടത്തുന്ന തട്ടുകടകള്‍ക്കെതിരായ നടപടിയില്‍ നിന്ന് അധികൃതര്‍
പിന്മാറണമെന്ന് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു
കുഞ്ഞിപ്പള്ളി മുതല്‍ മുരാട് വരെ ദേശിയപാതയ്ക്ക് സമീപം മാര്‍ഗ്ഗതടസമില്ലാതെ തട്ടുകട നടത്തി കുടുംബം പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഇവരെ ദ്രോഹിക്കുന്ന തദ്ദേശ അധികൃതരുടെ നടപടി അവസാനിപ്പിക്കണം. വഴിയോര കച്ചവടക്കാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടനവധി ക്ഷേമപ്രവര്‍ത്തനം നടപ്പിലാക്കുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ തൊഴിലാളികളെ കുടിയൊഴിപ്പിക്കാന്‍ നടപടി
എടുക്കുന്നത് തൊഴിലാളികളെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വി.കെ. ഷംസിറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.എന്‍.എ. അമീര്‍ ഉദ്ഘാടനം ചെയ്തു, കെ. പി ഇസ്മയില്‍, വി. സ്മിത, വി. കെ ഫൈസല്‍, സി. പി. ദിവ്യ, ജലജവിനോദ്, പി. കെ. ലത, ടി. കെ. നാരായണന്‍, പി. ദസ്തകീര്‍, നാരായണനഗരം പത്മനാഭന്‍, പി. സി. റഫീഖ്, സലിം കോട്ടക്കല്‍, എന്നിവര്‍ സംസാരിച്ചു, പി.ടി. മജീദ് സ്വഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
















