
വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ മധ്യവയസ്കന് വീട്ടില്‍ തൂങ്ങി
മരിച്ച നിലയില്‍. ചാലില്‍ പാറോല്‍ ഗോപിയാണ് (60) മരിച്ചത്. ജനലിന്റെ കര്ട്ടന് തൂക്കുന്ന പൈപ്പില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ മകളാണ് മൃതദേഹം കാണുന്നത്. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ
തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
















