
നാദാപുരം: ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക വെള്ളൂരിലെ സി.കെ. ഷിബിന്റെ രക്തസാക്ഷി
മണ്ഡപത്തില്‍ നിന്ന്. വ്യാഴാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ എം വിജിന്‍ എംഎല്‍എ, ഷിബിന്റെ പിതാവ് സി കെ ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ ലീഡര്‍ കെ എം നീനുവിന് പതാക കൈമാറി. ബ്ലോക്ക് പ്രസിഡന്റ് സി അഷില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ്, കെ എം നീനു എന്നിവര്‍ സംസാരിച്ചു. നിരവധി വളണ്ടിയര്‍മാരുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ പതാക ജാഥ മുക്കത്തേക്ക് നീങ്ങി. 12, 23, 24 തിയ്യതികളിലാണ് മുക്കത്ത് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം നടക്കുന്നത്.
















