
പുറമേരി: നിസ്വാര്‍ഥരായ പൊതു പ്രവര്‍ത്തകര്‍ വളര്‍ന്ന് വന്നാല്‍ അത് നാടിന് ഗുണകരമാകുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന പുറമേരിയിലെ ടി. കുത്തിക്കണ്ണന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ഥത ലവശമില്ലാതിരുന്ന കുഞ്ഞിക്കണ്ണന്റെ പാത എല്ലാവരും പിന്തുടരണമെന്നും പാര്‍ട്ടിയുടെ വളര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.അജിത് അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രന്‍, എം കെ ഭാസ്‌കരന്‍, പ്രമോദ് കക്കട്ടില്‍, പി. ശ്രീലത, പി.കെ കണാരന്‍, പി.എം. നാണു, റീത്ത കണ്ടോത്ത്, കെ. ദാമോദരന്‍, കോടികണ്ടി പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.
















