
നാദാപുരം: ആശുപത്രിയില്‍ ചികിത്സക്കിടെ മരുന്ന് മാറി നല്‍കി രോഗി മരിച്ച സംഭവത്തില്‍ നടപടി തേടി നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ
പ്രതിഷേധ മാര്‍ച്ച് നടത്തി. തൂണേരി മുടവന്തേരിയിലെ പാലോള്ളതില്‍ ചന്ദ്രനാണ് (52) മരിച്ചത്. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ പി. രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. സി. അഷില്‍ അധ്യക്ഷനായി. എം. ശരത്ത്, ലിജിന എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ ബിജിത്ത് സ്വാഗതവും എന്‍.കെ. മിഥുന്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്‌നങ്ങളെ
തുടര്‍ന്ന് ചന്ദ്രന്‍ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയത്. മരുന്ന് കുടിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒന്നാം തിയ്യതി ബുധനാഴ്ച രാവിലെ ചന്ദ്രന്‍ മരണപ്പെട്ടു.
ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മാറി ഉറക്ക ഗുളിക നല്‍കിയതായി രോഗിയുടെ മകള്‍ പരാതിപ്പെട്ടു.
















