
തണ്ണീര്‍പന്തല്‍: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംരംഭകത്വ വികസന ക്ലബ്ബിന്റെ (ഇഡി ക്ലബ്) നേതൃത്വത്തില്‍ ‘വോയിസ് ഓഫ് എന്റര്‍പ്രണേഴ്‌സ് പരിപാടി
സംഘടിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വ്യാവസായിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനുമായി യുവാക്കള്‍ക്കിടയില്‍ ശരിയായ സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ലബ്ബ് സംരംഭക വിഭവങ്ങള്‍ ആക്‌സസ് ചെയ്യാനും സംരംഭകരുമായി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനും ആശയങ്ങള്‍ പങ്കിടാനും വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നു. പരിപാടി പ്രിന്‍സിപ്പല്‍ ജമാല്‍ കെ.ഉദ്ഘാടനം ചെയ്തു. എസ്പാന്‍ ഷേ അപ്പാരല്‍സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ.സലാഹ്, ട്രാവല്‍ കണ്‍സള്‍ട്ടന്റും കണ്ടന്റ് റൈറ്ററുമായ ഹംറാസ് കുന്നോത്ത് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ക്ലബ് കോഡിനേറ്റര്‍ മുഹമ്മദ് സലീം.കെ അധ്യക്ഷത വഹിച്ചു. ലംഷിയ.എം.കെ സ്വാഗതവും ഫാത്തിമ.എം നന്ദിയും പറഞ്ഞു.















