നാദാപുരം: ഇരിങ്ങണ്ണൂര്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലാണ് ബുധനാഴ്ച പുലര്‍ച്ചെ
മോഷണം നടന്നത്. കാഷ് കൗണ്ടറിലെ മേശയിലുണ്ടായിരുന്ന ഇരുപത്തിരണ്ടായിരം രൂപ മോഷണം പോയതായാണ് പരാതി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് രണ്ട് പേര് ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി മോഷണം നടത്തിയത്. മെഡിക്കല്‍ സ്റ്റോറിലെ സിസിടിവി ക്യാമറയില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിഞ്ഞത്. ബാങ്കധികൃതരുടെ പരാതി പ്രകാരം നാദാപുരം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.















