
വടകര: ജീവന്‍ രക്ഷാ പരിശീലനത്തിലൂടെ പൊതു സമൂഹത്തിനു നല്‍കിയ നിസ്വാര്‍ഥ സേവനത്തിന്റെ ഉത്തമ മാതൃകയായ ഡോ. കെ.എം.അബ്ദുള്ളക്ക് എയ്ഞ്ചല്‍സിന്റെ
സ്‌നേഹാദരം. സീയം ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് ആര്‍ഡിഒ കെ.കെ.പ്രസീല്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം. അബ്ദുള്ളക്കുള്ള ഉപഹാര സമര്‍പണവും ആര്‍ഡിഒ നിര്‍വഹിച്ചു.
ഡോ. മുഹമ്മദ് അഫ്രോസ് അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. പി. രാജന്‍ ആമുഖ പ്രസംഗം നടത്തി. ഡോ. ടി. പി. മൊഹമ്മദ്, ഡോ. കെ. ശ്രീഷ്, കെ. ഹാഷിം, കെ. ചന്ദ്രന്‍, നോബിന്‍ വിനോദ്, പി. പി. സത്യനാരായണന്‍, ഷാജി പടത്തല, ഷിജു തയ്യില്‍, കെ. ഷൈജു, എ. സഹദേവന്‍, ശിവദാസന്‍ കല്ലാച്ചി, പി. കെ. അനില്‍കുമാര്‍, കെ. ഗീത, കെ. പ്രേമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ. എം. അബ്ദുള്ള മറുപടി പ്രസംഗം നടത്തി.
















