
ഓര്‍ക്കാട്ടേരി: ബിജെപി അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്റെ
ഭാഗമായ ഒഞ്ചിയം മണ്ഡലം ശിബിരം സമാപിച്ചു. ജൂണ്‍ 28, 29 തിയ്യതികളില്‍ ഓര്‍ക്കാട്ടേരി വേദവ്യാസ സ്കൂളില്‍ നടന്ന ക്യാമ്പില്‍ പഞ്ചായത്ത് ജന. സെക്രട്ടറി ഉപരി ഭാരവാഹികളാണ് പങ്കെടുത്തത്. 2029 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ അസൂത്രണം ചെയ്തു
ബിജെപി നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി എസ്.ആര്.ജയ്കിഷ് സമാപന സമ്മേളനം
ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്.കെ.പി.അഭിജിത്ത് അധ്യക്ഷത വഹിച്ചു . മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.വി.പി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എം.അശോകന്, കെ.ജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശോഭ ആയാടത്തില്‍, ടി.കെ.പ്രഭാകരന്, ജില്ലാ സെക്രട്ടറിമാരായ പ്രീത.പി.കെ, വ്യാസന്.പി.പി, രഗിലേഷ് അഴിയൂര്‍,
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീകല.വി.എന്‍ എന്നിവര്‍ സംസാരിച്ചു.
















