
പയ്യോളി: ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ചിത്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍. ഫ്‌ലക്‌സ് ബോര്‍ഡിലെ ചുരുട്ടു വലിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെയാണ് നടപടി
വരുന്നത്.
അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ പയ്യോളി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലെ ചിത്രങ്ങള്‍ മറയ്ക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും അല്ലാത്ത പക്ഷം കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി.
സംസ്ഥാനതലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ പലരും
ഇത്തരം ചിത്രങ്ങളിലെ ചുരുട്ട് വലിക്കുന്ന ഭാഗം മറക്കുകയോ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ അതേപടി കിടക്കുകയാണ്. ഇത് സംബന്ധിച്ചാണ് പയ്യോളിയില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജയരാജ് നേതൃത്വം നല്‍കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നു 3200 രൂപ പിഴ ഈടാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
















