
വില്യാപ്പള്ളി: കരുതലിന്റെ കൈകള്‍ കൂടുമ്പോള്‍ സമൂഹം കൂടുതല്‍ സുരക്ഷാബോധം കൈവരുന്നു. പാലിയേറ്റീവ്പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഓട്ടോക്ലൈവും
(അണുനശീകരണ യന്ത്രം) കിടപ്പു രോഗികള്‍ക്കുള്ള അത്തറും അത്തന്റവിട പോക്കര്‍ വില്യാപ്പള്ളി പുനര്‍ജനി പെയിന്‍ & പാലിയേറ്റീവ് കെയറിനു കൈമാറി. പുനര്‍ജനി പെയിന്‍ & പാലിയേറ്റീവ് കെയര്‍ വൈസ് പ്രസിഡന്റ് നാസര്‍ കേളോത്ത് ഉപകരണം ഏറ്റുവാങ്ങി. ചടങ്ങില്‍ പുനര്‍ജനി സെക്രട്ടറിയും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവുമായ സെറീന കേളോത്ത് അധ്യക്ഷത വഹിച്ചു.
















