
വടകര: പുതിയ ബസ് സ്റ്റാന്റിനു സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്കടിയില്‍പെട്ട്
യുവാവ് മരിച്ചു. നടക്കുതാഴ ആവങ്ങോട്ട് മലയില്‍ ചന്ദ്രന്റെ മകന്‍ പ്രമോദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ലോറിയുടെ പിന്‍ചക്രത്തിന് അടിയില്‍പെട്ട് സാരമായി
പരിക്കേറ്റ പ്രമോദിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതു സംബന്ധിച്ച് വടകര പോലീസ് കേസെടുത്തു. ടാങ്കര്‍ ലോറിയുടെ അടിയില്‍ എങ്ങനെയോ അകപ്പെട്ട് മരണം സംഭവിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
















