
ന്യൂ മാഹി: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ ന്യൂമാഹി പെരിങ്ങാടി സ്വദേശി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു. പെരിങ്ങാടി അണ്ണാകൊട്ടന്റവിട (അല്‍ റാസ്) മുഹമ്മദ്
സജീം (44),
കണ്ണൂര്‍ ചെറുകുന്ന് കണ്ടി വളപ്പില്‍ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ദമ്മാമില്‍ സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീലേഷ്. റാസ്തന്നൂറയില്‍ നിന്നു ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറിയാണ് അപകടം.
പെരിങ്ങാടി ഖാലിദ് മാടോള്‍-താഹിറ മാടത്തില്‍ ദമ്പതികളുടെ മകനാണ് സജീം. ഭാര്യ:
അഡ്വ. റുഹലത്ത് മനോളി. മക്കള്‍: ആഹില്‍ മുഹമ്മദ്, ഹുസൈന്‍ മുഹമ്മദ്, അമല്‍ മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ് സനീം, മുഹമ്മദ് ആദില്‍ (ഇരുവരും സൗദി), സിലിയ്യ.
കണ്ണൂര്‍ ചെറുകുന്ന് കണ്ടി വളപ്പില്‍ ലക്ഷ്മണന്‍-കനകലത ദമ്പതികളുടെ മകനാണ് ശ്രീലേഷ്. ഇദ്ദേഹത്തിന്റെ ഏക സഹോദരന്‍ ശ്രീരാഗ് അഞ്ചുവര്‍ഷം മുമ്പാണ് മരണപ്പെട്ടത്. പിതാവ് ലക്ഷ്മണന്‍ ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. ഏക പ്രതീക്ഷയായിരുന്ന ശ്രീലേഷിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും. സജീമിന്റെ മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കും.
















