
കോടഞ്ചേരി: ആനക്കാംപൊയില്‍ ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം
കീഴിശ്ശേരി സ്വദേശി ഷിബിലാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നു വിനോദയാത്രയ്ക്ക് എത്തിയ സംഘത്തില്‍ പെട്ട ഗൈഡാണ് ഷിബില്‍. കാലമ്പാറയിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബില്‍ അപകടത്തില്‍പെട്ടത്. 11 അംഗസംഘം വയനാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരുവഞ്ഞിപ്പുഴയുടെ കാലമ്പാറ തൂക്കുപാലത്തിന് താഴെ പുഴയില്‍ ഇറങ്ങിയതായിരുന്നു.
ഇതിനിടയിലാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. സംഘത്തില്‍ പെട്ട ഒരു സ്ത്രീക്ക് പരിക്ക് പറ്റി. സ്ുഹൃത്തുക്കളെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയ ഷിബില്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം, എന്റെ മുക്കം സന്നദ്ധസേന, കര്‍മ ഓമശ്ശേരി എന്നിവരും പ്രാദേശിക സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
















