വില്യാപ്പള്ളി: സോഷ്യലിസ്റ്റ് സ്റ്റുഡന്‍സ് അസോസിയേഷന്‍ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘മികവ് 2026’ അനുമോദന ചടങ്ങ് ജില്ലാ അധ്യക്ഷന്‍ സ്‌നേഹില്‍ ശശി ഉദ്ഘാടനം
ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയാണ് അനുമോദിച്ചത്. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ദിയ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വിസ്മയ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ദേവദത്ത്, ദേവനന്ദ, രവി മുണ്ടോളി, ശശീന്ദ്ര ബാബു, പുഷ്പ, അമല്‍ ദാസ് എന്നിവര്‍ സംസാരിച്ചു. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.















