മണിയൂര്‍: ജവഹര്‍ നവോദയ വിദ്യാലയവും കാരുണ്യം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറും കൈകോര്‍ത്ത് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. നവോദയ വിദ്യാര്‍ഥികള്‍,
അധ്യാപകര്‍, കാരുണ്യം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്ത റാലി ലഹരിക്കെതിരെ വലിയ സന്ദേശമായി. തുറശ്ശേരി മുക്കില്‍ ജവഹര്‍ നവോദയ പ്രിന്‍സിപ്പല്‍ സുരേഷ്.വി.എം, പഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ.കെ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. എന്‍സിസി, സ്കൗട്ട് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുമായി റാലിയില്‍ അണിനിരന്നു. പടരുന്ന ലഹരിക്കെതിരെ മുദ്രാവാക്യങ്ങളും
പാട്ടുകളുമായി നീങ്ങിയ റാലി കാരുണ്യം ക്ലിനിക്കിന് സമീപം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ.കെ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ വിഷ്ണു മുതുവീട്ടില്‍ അധ്യക്ഷത വഹിച്ചു. നവോദയ വിദ്യാര്‍ഥി ആര്ച്ചരത്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. വാര്‍ഡ് മെമ്പര്‍ സി.വി.നഫീസ, ടി.സി.സജീവന്, പി.പി.ഹമീദ്, ആധവ്, ആഫിയ മുഹമ്മദ്, അസ്കറലി തുടങ്ങിയവര്‍ സംസാരിച്ചു. കാരുണ്യം സെക്രട്ടറി എം.പി.അബ്ദുല്‍ റഷീദ് സ്വാഗതവും കെ.എ.നാസര്‍ നന്ദിയും പറഞ്ഞു. നവോദയ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്, തെരുവ് നാടകം എന്നിവ കൈയ്യടി നേടി.















