വടകര: ഗ്രാമകേളി സോഷ്യലിസ്റ്റ് സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടന്ന പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ആര്‍ജെഡി
സംസ്ഥാന കൗണ്‍സില്‍ അംഗം ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍.മനോജ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍, മലയില്‍ ബാലകൃഷ്ണന്‍, രമേഷ് മേമുണ്ട, എ.പി.അമര്‍നാഥ്, പ്രസാദ് വിലങ്ങില്‍, ഒ.പി.ചന്ദ്രന്‍, വിസ്മയ മുരളീധരന്‍, പി.പി.നാരായണന്‍, പ്രദീപന്‍, പി.പി.നാരായണന്‍, ലതാ നാരായണന്‍, എം.ടി.കെ.സുധീഷ്, എന്‍.പി.മഹേഷ്, രഞ്ജിത്ത് കാരാട്ട് എന്നിവര്‍ സംസാരിച്ചു.















