
വടകര: നാഷണല്‍ അസോസിയേഷന് ഓഫ് മലയാളം ആര്‍ടിസ്റ്റ്സ് (നന്മ) വടകര മേഖലാ കമ്മറ്റി ലോക സംഗീത ദിനം ആചരിക്കുന്നു. നാദാപുരം റോഡ് ബാങ്ക്വറ്റ് ഹാളില്‍ നാളെ
(ഞായര്‍) വൈകിട്ട് മൂന്ന്ിന് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ഇ.വി.വത്സന് മുഖ്യാതിഥിയാവും. നന്മ ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട്, സെക്രട്ടറി രാജീവന് മഠത്തില്‍, ഗിരീഷ് ഇല്ലത്ത് താഴം, ഹരീന്ദ്രനാഥ് ഈയ്യാട് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംഗീതജ്ഞന് ശശി വള്ളിക്കാടിനെ ആദരിക്കും. തുടര്‍ന്ന് നന്മ കലാകാരന്മാരുടെ സംഗീത വിരുന്ന് അരങ്ങേറും.
















