
വടകര: ഷിഗെല്ല പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി
എംയുഎംവിഎച്ച്എസ് സ്‌കൂള്‍. ആരോഗ്യ പ്രവര്‍ത്തക സൗമ്യ ബോധവല്‍ക്കരണക്ലാസെടുത്തു.വ്യക്തി ശുചിത്വം, മുന്‍കരുതല്‍, രോഗലക്ഷണം, അടിയന്തര സഹായം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപകന്‍ എന്‍.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ്, വിഎച്ച്എസ്ഇ എന്‍എസ്എസ് കോഡിനേറ്റര്‍ ഹാറൂണ്‍, ടി പി ഷഹീന എന്നിവര്‍ സംസാരിച്ചു. ഷനൂദ് സ്വാഗതവും ഹാജറ നന്ദിയും പറഞ്ഞു.
















