
കടമേരി: ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാടന്‍പാട്ട് കലാകാരന്‍ അഭിനവ് കെ.ബി വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘അകം’ പത്രം ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കാങ്ങാട്ട് സീനിയര്‍ അധ്യാപകനായ അഷ്റഫ് എടേനിയത്തിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ
റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം എസ്ആര്‍ജി കണ്‍വീനര്‍ ഷഫീക് നിര്‍വഹിച്ചു. പരിപാടിയില്‍ ഷംസുദ്ധീന്‍, റഷീദ്, അമല്‍, ഷംന, മെഹജബിന്‍, വിപിന്യ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളുടെ സാഹിത്യ-സാംസ്‌കാരിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും സജീവമായി പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.
















