
കോഴിക്കോട്: ഭരണമേറ്റെടുത്ത് ഒരു മാസത്തിന് മുമ്പ് തന്നെ ആദ്യത്തെ വാഗ്ദാനമായ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍
സൗജന്യ യാത്ര നടപ്പിലാക്കിയതിനെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നതില്‍ വ്യാജ പ്രചരണവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുകയാണ്. കേരളം ഒന്നാകെ കയ്യടിക്കുമ്പോള്‍ നിരാശപ്പെട്ട് ബിജെപിയും സിപിഎമ്മും നടത്തുന്ന പ്രചരണം ജനം തള്ളുമെന്നും യോഗം വിലയിരുത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
കെ. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജന്‍ വര്‍ക്കി, കെ. എം. നിസാര്‍, പ്രദീപ് ചോമ്പാല, മനോജ് ആവള, ചക്രപാണി കുറ്റ്യാടി, ബേബി കോച്ചേരി, സലീം പുല്ലടി, തോമസ് പീറ്റര്‍, ആഷിക് അശോക്, യുസഫ് പള്ളിയത്ത്, ഷഫീക്ക് തറോപ്പൊയില്‍, പ്രദീഷ് കാപ്പുങ്കര, രാജേഷ് കൊയിലാണ്ടി, രാജന്‍ അരുന്ധതി, അബ്ദുള്‍ കരീം തിരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















