
വടകര: ലഹരി വിരുദ്ധ ക്യാമ്പസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ചോറോട്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയ പരിസരങ്ങളില്‍ ലഹരിമുക്ത ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ചോറോട് ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍ നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍ തൂഫാനുമായി പൊതുജനങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ ലഹരി എന്ന മഹാവിപത്തില്‍ നിന്നു കേരളത്തെ രക്ഷിക്കാന്‍
സാധിക്കുമെന്നും ലഹരിവസ്തുക്കളോട് നോ പറയാന്‍ യുവാക്കളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിന്‍ രാജ് അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, പ്രഫുല്‍ ദേവ്, അഖില്‍ നാഥ്, ഷാജഹാന്‍, അരുണ്‍ നാഥ്, ഷിജു ടി കെ തുടങ്ങിയവര്‍ പങ്കാളികളായി.
















