
എടച്ചേരി: ഷിഗല്ല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടച്ചേരി പഞ്ചായത്തില്‍ വിപുലമായ പദ്ധതികള്‍ക്കു രൂപം നല്‍കി. ഇന്ന് പഞ്ചായത്തില്‍ നടന്ന സ്‌കൂള്‍
അധികൃതരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും ആശ പ്രവര്‍ത്തകരുടെയും പഞ്ചായത്ത് മെമ്പര്‍മാര്‍ ഉദ്യോഗസ്സ്ഥന്മാരുടെയും യോഗത്തിലാണ് തീരുമാനം.
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം ശക്തമാക്കും. പുറമെ നിന്ന് ഭക്ഷണം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തും. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത് ഉറപ്പു വരുത്തും. സ്‌കൂള്‍, അംഗന്‍വാടി പാചകത്തൊഴിലാളികള്‍ക്ക് പ്രത്യേക ബോധവത്കരണം നടത്തും. അതിഥി
തൊഴിലാളികളുടെ തമസസ്ഥലം, തട്ടുകടകള്‍, ഹോട്ടല്‍, പാചകപ്പുരകള്‍ എന്നിവയുടെ പരിശോധന ശക്തമാക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു പദ്ധതി വിശദീകരിച്ചു. വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചു അധ്യാപകരായ നിജിത്ത് , പ്രമീള, ബിന്ദു, നിഷ, നിര്‍മല്‍, സില്‍ജ, പഞ്ചായത്ത് മെമ്പര്‍മാരായ രാമചന്ദ്രന്‍, സുനില, ആശ പ്രവര്‍ത്തകരായ ഷൈജ, വിനീത, ആശാലത എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് സ്വാഗതം പറഞ്ഞു.
















