
വടകര: വടകര നഗരസഭയിലും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കുറുമ്പയില്‍ പതിനേഴാം വാര്‍ഡില്‍ നാലു വയസുകാരിക്കാണ്
രോഗബാധ.
രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വിഭാഗത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും കിണറുകളില്‍ ക്ലോറിനേഷനും നടത്തി. നിലവില്‍ കുട്ടി ആരോഗ്യവതിയാണ് എന്നാണ് റിപ്പോര്‍ട്ട്.
















